കാർയാത്രക്കാരെ ആക്രമിച്ച് 20 ലക്ഷം കവർന്ന കേസിൽ ആറുപേരെ പോലീസ് അറസ്റ്റുചെയ്തു. കണ്ണൂർ സ്വദേശികളായ ചെറുകുന്ന്, അരമ്പൻ വീട്ടിൽ ജിജിൽ(കുട്ടപ്പൻ-35), പരിയാരം, എടച്ചേരി വീട്ടിൽ ആർ. അനിൽകുമാർ(33), പടുനിലം, ജിഷ്ണു നിവാസിൽ പി.കെ. ജിതിൻ(25), കൂടാളി, കവിണിശ്ശേരി വീട്ടിൽ കെ. അമൽ ഭാർഗവൻ(26), പരിയാരം, എടച്ചേരി വീട്ടിൽ ആർ. അജിത്ത്കുമാർ (33), പള്ളിപ്പൊയിൽ, കണ്ടംകുന്ന്, പുത്തലത്ത് വീട്ടിൽ ആർ. അഖിലേഷ് (21) എന്നിവരാണ് അറസ്റ്റിലായത്.
ജില്ലാ പോലീസ് മേധാവി പദംസിങ്ങിന്റെ നിർദേശപ്രകാരം ബത്തേരി ഡിവൈ.എസ്.പി. കെ.കെ. അബ്ദുൾ ഷെരീഫിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം കണ്ണൂരിൽനിന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞ ഏഴിന് രാത്രി എട്ടരയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. എകരൂൽ സ്വദേശി മക്ബൂലും ഈങ്ങാപ്പുഴ സ്വദേശി നാസറും സഞ്ചരിച്ച കാർ മീനങ്ങാടിയിൽ മൂന്നു കാറുകളിലായെത്തിയ സംഘം തടഞ്ഞുനിർത്തി 20 ലക്ഷം രൂപ കവർന്നെന്നാണ് പരാതി. കർണാടക ചാമരാജ് നഗറിൽനിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുംവഴിയായിരുന്നു കവർച്ച.
മൂന്നു കാറുകളിലായെത്തിയ സംഘം ഇരുവരെയും തടഞ്ഞുനിർത്തി ആദ്യം കാറിൽ കയറ്റുകയായിരുന്നു. ഇവരുടെ കാർ സഹിതം സംഘം മേപ്പാടി ഭാഗത്തേക്ക് പോയി. യാത്രാമധ്യേ മേപ്പാടിക്കു സമീപം ഇരുവരെയും ഇറക്കിവിട്ടെന്നാണ് പറയുന്നത്.
മീനങ്ങാടി ഇൻസ്പെക്ടർ കുര്യാക്കോസ്, ബത്തേരി ഇൻസ്പെക്ടർ എം.എ. സന്തോഷ്, സബ് ഇൻസ്പെക്ടർമാരായ രാംകുമാർ, എൻ.വി. ഹരീഷ് കുമാർ, കെ.ടി. മാത്യു, എ.എസ്.ഐ. ബിജു വർഗീസ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ പ്രവീൺ, അനസ്, നൗഫൽ, സരിത്ത്, ചന്ദ്രൻ സി.പി.ഒ.മാരായ വിപിൻ, നിയാദ്, അജിത്, ക്ലിന്റ്, ഷഹഷാദ്, അനീഷ്, രജീഷ്, അനിൽ ജെറിൻ, സിബി, സക്കറിയ തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.
കേസിൽ കൂടുതൽപ്പേരുണ്ടെന്നാണ് നിഗമനമെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് പറഞ്ഞു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

