വനിതാ ലീഗ് ഫുട്ബോൾ മത്സരം;മലബാർ സിറ്റി എഫ് സി ഏകപക്ഷീയമായ നാലു ഗോളുകൾക്ക് വിജയിച്ചു

Kannadiparamba online news


മയ്യിൽ:ജില്ലാ വനിതാ ഫുട്ബോൾ ലീഗ് ചാമ്പ്യൻഷിപ്പ്
06.12. 2023 ബുധനാഴ്ച നടന്ന മത്സരത്തിൽ മലബാർ സിറ്റി എഫ് സി ഏകപക്ഷീയമായ നാലു ഗോളുകൾക്ക് പയ്യന്നൂർ ഫുട്ബോൾ ഗേൾസ് അക്കാദമിയെ പരാജയപ്പെടുത്തി. പ്ളയർ ഓഫ് ദി മേച്ചായ മലബാർ സിറ്റി എഫ് സി യുടെ അപർണ കെ ആറിനുള്ള ട്രോഫി മുൻ കെ എഫ് എ വൈസ് പ്രസിഡണ്ട് എം.വി. മോഹനൻ നൽകി.
വിശിഷ്ടാതിഥിയായി കണ്ണൂർ ജില്ലാ ഷട്ടിൽ ബാറ്റ്മിൻടൻ അസോസിയേഷൻ പ്രസിഡന്റ് കെ.പി. അബ്ദുൽ അസീസ് കളിക്കാരുമായി പരിചയപ്പെട്ടു. ഇന്ന് 07.12. 2023 വ്യാഴാഴ്ച വൈ: 5 മണിക്ക് കണ്ണൂർ വിമൻസ് എഫ് സി മലബാർ സോക്കർ അക്കാദമി ഗേൾസ് ഇരിണാവിനെ നേരിടും. മയ്യിൽ ഹൈസ്കൂൾ ഗ്രൗണ്ടിൽ ആണ് മത്സരങ്ങൾ നടക്കുന്നത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
Leave a comment
error: Content is protected !!