മയ്യിൽ : ജില്ലാ വനിതാ ലീഗ് ചാമ്പ്യൻഷിപ്പ്-‘23-ന് മയ്യിലിൽ തുടക്കമായി. മയ്യിൽ ഐ.എം.എൻ. സ്മാരക ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്ത് ജില്ലാ ഹയർ സെക്കൻഡറി കോ ഓർഡിനേറ്റർ എം.കെ.അനൂപ് കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് സഅദ് അധ്യക്ഷത വഹിച്ചു.
കൈപ്രത്ത് ചന്ദ്രൻ, എം.വി.കുഞ്ഞിരാമൻ നമ്പ്യാർ, എ.കെ.വിശ്വാനാഥൻ, എൽ.എം.നാരായണൻ എന്നിവർ സംസാരിച്ചു. ആദ്യമത്സരത്തിൽ ദയ സോക്കർ അക്കാദമി വിമൻ അഴീക്കോടിനെ ഒന്നിനെതിരെ ഏഴു ഗോളുകൾക്ക് മലബാർ സോക്കർ അക്കാദമി വിമൻ ഇരിണാവിനെ പരാജയപ്പെടുത്തി.
ചൊവ്വാഴ്ച കണ്ണൂർ വിമൻസ് എഫ്.സി.ആർ.ജി.എസ്. വിമൻസ് എഫ്.സി. പിലാത്തറയുമായി മത്സരിക്കും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

