വളപട്ടണം: മുസ്‌ലിം ലീഗ് അഴീക്കോട് മണ്ഡലം സ്‌പെഷ്യൽ കൺവെൻഷൻ വളപട്ടണം ബേങ്ക് ഓഡിറ്റോറിയത്തിൽ ജില്ലാ പ്രസിഡൻ്റ് അബ്ദുൽ കരീം ചേലേരി ഉദ്ഘാടനം ചെയ്തു,.13-ന് നടക്കുന്ന വിചാരണ സദസ്സ് വിജയിപ്പിക്കാനും, പ്രചാരണ പ്രവർത്തനങ്ങൾ ഊർജ്ജസ്വലമാക്കാനും കൺവെൻഷൻ കർമ്മ പദ്ധതികൾക്ക് രൂപം നൽകി. 15-ന് മണ്ഡലത്തിൽ പര്യടനം നടത്തുന്ന ജില്ലാ യൂത്ത്ലീഗ് യൂത്ത് മാർച്ചിന് വിരോചിത സ്വീകരണം നൽകാനും കൺവെൻഷൻ പരിപാടികൾ ആവിഷ്ക്കരിച്ചു. വൈസ് പ്രസിഡന്റ് ഇബ്രാഹിം കുട്ടി ഹാജി അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് ജില്ലാ ഭാരവാഹികളായ വി.പി വമ്പൻ, ബി.കെ അഹമ്മദ്, പി.എം മുഹമ്മദ് കുഞ്ഞി, കെ.കെ ഷിനാജ്, സിദ്ദിഖ് പുന്നക്കൽ, പി.പി സുബൈർ, വാസിൽ ചാലാട്, ബഷീർ അഹമ്മദ്, ടി.കെ ഹുസൈൻ, കെ.പി.എ സലീം, കെ.വി അഷ്‌റഫ്, കെ.പി ഹാരിസ്, ഒ.കെ മൊയ്‌ദീൻ, സി.എച്ച് ഇസ്മായിൽ, എം.ടി മുഹമ്മദ്, മുഹമ്മദ് കുഞ്ഞി, ടി.പി സഹീദ്, നസീർ ചാലാട്, ബി അബ്ദുൽ കരീം, സി.പി ജലാൽ, മൈമൂനത്, പി.പി നദീറ, പി റഷീദ, കെ.വി ഷാഹിന എന്നിവർ സംസാരിച്ചു. പ്രസ്തുത പരിപാടിയിൽ സി.പി റഷീദ് സ്വാഗതവും, എൻ.എ ഗഫൂർ നന്ദിയും പറഞ്ഞു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

