എഴുത്തഛനും, പൂന്താനവും നവോത്ഥാനത്തിന്റെ സാരഥികൾ;കെ.എൻ. രാധാകൃഷ്ണൻ മാസ്റ്റർ

Kannadiparamba online news

കണ്ണൂർ:ഭാഷാ പിതാവായ എഴുത്തച്ഛനും ഭക്തകവി പൂന്താനവും കേരളീയ നവോത്ഥാനത്തിന്റെ മുഖ്യശില്പികൾ ആണെന്ന് ശ്രീ ശങ്കര പഠന ഗവേഷണ കേന്ദ്രം ചെയർമാൻ കെ.എൻ രാധാകൃഷ്ണൻ മാസ്റ്റർ അഭിപ്രായപ്പെട്ടു. ഹരിനാമകീർത്തനവും കൃഷ്ണഗാഥയും മലയാളത്തിൽ എഴുതിയ ഉപനിഷത്താണ് .ഭക്തിയോടൊപ്പം ജ്ഞാനവും, വൈരാഗ്യവും ഇത്രമേൽ കോർത്തിണക്കിയ കാവ്യം ഇല്ലെന്ന് തന്നെ പറയാം. ഉച്ചനീചത്വങ്ങൾ കൊണ്ടും, അസമത്വങ്ങൾ കൊണ്ടും, മൂല്യച്യുതികൊണ്ടും ദിശാബോധം നഷ്ടപ്പെട്ട പോയ കേരളീയ ജനതക്ക് ഉത്തമ കാവ്യങ്ങളിലൂടെ നേർവഴി കാട്ടിയവരാണ് എഴുത്തച്ഛനും പൂന്താനവും .കണ്ണൂർ മുനീശ്വരൻ കോവിലിൽ ഹരിനാമകീർത്തനത്തെയും , ജ്ഞാനപ്പാനയും അധികരിച്ച് അഞ്ചുദിവസത്തെ പ്രഭാഷണ പരമ്പരയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മണ്ഡലകാല മഹോത്സവത്തിന്റെ ഭാഗമായി വ്യത്യസ്തമായ വിഷയങ്ങളെ അധികരിച്ച് 11 ആചാര്യന്മാർ നയിക്കുന്ന 41 ദിവസം നീണ്ടുനിൽക്കുന്ന പ്രഭാഷണ പരമ്പര വളരെയേറെ ഭക്തജന ശ്രദ്ധ ആകർഷിച്ചു വരുന്നു. എല്ലാ ദിവസവും പായസ വിതരണവും നടന്നുവരുന്നു.പരിപാടികൾ ഡിസംബർ 27ന് ഗുരുപൂജയോടെ സമാപിക്കും.ക്ഷേത്ര കമ്മിറ്റി സെക്രട്ടറി സി കെ ജയചന്ദ്രൻ , പ്രസിഡണ്ട് സി കെ ശ്രീഹരി, പി അശോകൻ ,എൻ കെ പത്മരാജൻ ,പി ധനരാജൻ എന്നിവരാണ് പരിപാടികൾക്ക് നേതൃത്വം കൊടുക്കുന്നത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
Leave a comment
error: Content is protected !!