കണ്ണാടിപറമ്പ് : പാപ്പിനിശ്ശേരി ഉപജില്ലാ കലോത്സവ, ശാസ്ത്രമേളകളിൽ ഉന്നത വിജയം കൈവരിച്ച കുട്ടികളെ അനുമോദിച്ചു. പരിപാടി നാറാത്ത്ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി സുധീഷ് പരിപാടി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് മെമ്പർ എം. ടി ഹസീന അധ്യക്ഷയായ ചടങ്ങിൽ കെ.പ്രശാന്ത് (ഹെഡ്മാസ്റ്റർ pmlps ) സ്വാഗതം പറഞ്ഞു.പി.ടി.എ പ്രസിഡന്റ് സമീറ പി, മദർ പി.ടി.എ ഷംസീറ കെ. ടി, പി. ടി.എ വൈസ് പ്രസിഡണ്ട് മുഹമ്മദ് കുഞ്ഞി, എസ്. ആർ.ജി കൺവീനർ ഹർഷ ഹരീന്ദ്രൻ എന്നിവർ ആശംസ അറിയിച്ചു കൊണ്ട് സംസാരിച്ചു. ഉദ്ഘാടന ചടങ്ങുകൾക്ക് ശേഷം കുട്ടികൾക്കുള്ള സമ്മാനവിതരണം നടന്നു. പരിപാടിയിൽ സ്റ്റാഫ് സെക്രട്ടറി രമ്യ. കെ ( അധ്യാപിക PMLPS ) നന്ദി അറിയിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

