മെഡിക്കൽ കോളേജിന് ദിശാബോർഡുകൾ സമ്മാനിച്ച് ആർട്ടിസ്റ്റ് മോഹനൻ.

Kannadiparamba online news

പരിയാരം : യാത്രയയപ്പിൻ്റെ ഭാഗമായി പരിയാരത്തെകണ്ണൂർ ഗവ. മെഡിക്കൽ കോളേജിന് ദിശാബോർഡുകൾ സമ്മാനിച്ച് ആർട്ടിസ്റ്റ് മോഹനൻ. 32 വർഷത്തെ സേവനത്തിനുശേഷം കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് എൻജി നീയറിങ് വിഭാഗത്തിൽനിന്ന് വിരമിക്കുകയാണ് കരിവെള്ളൂർ ബസാറിലെ വി. മോഹനൻ.

ആശുപത്രിയിലേക്ക് വരുന്ന രോഗികൾക്ക് പലപ്പോഴും ആശയ ക്കുഴപ്പം ഉണ്ടാക്കുന്ന എം.ആർ.ഡി. വിഭാഗം, ഗേറ്റ് എന്നിവിടങ്ങളി ലേക്കുള്ള ദിശാബോർഡുകളാണ് ഇദ്ദേഹം നിർമ്മിച്ചുനൽകിയത്. ദിശാബോർഡ് കൈമാറ്റം എം. വിജിൻ എം.എൽ.എ. നിർവ്വഹിച്ചു. മെഡിക്കൽ കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. ഷീബ ദാമോദർ, ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ. വിമൽ റോഹൻ, എൻജിനീയറിങ് വിഭാഗം മേധാവി കെ. വിനോദ്, ആശുപത്രി വികസന സമിതി അംഗം കെ. ജയരാജ്, യു.കെ. മനോഹരൻ എന്നിവർ പങ്കെടുത്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!