കണ്ണൂർ: ഓൺലൈൻ ആപ്പുവഴി ലോൺ ശരിയാക്കി തരാമെന്ന് വിശ്വസിപ്പിച്ച് യുവതിയിൽ നിന്നും 1, 27,000 രൂപ തട്ടിയെടുത്തുവെന്ന പരാതിയിൽ സിറ്റി പോലീസ് കേസെടുത്തു. താഴെ ചൊവ്വ സുരൻപീടികയിൽ താമസിക്കുന്ന അലവിൽ മണൽ സ്വദേശിനി പി.പി ഫർഹാനബി(35) യുടെ പരാതിയിലാണ് പോണ്ടിച്ചേരി പള്ളൂർ ഗ്രാമതിയിലെ ഷാഹിദ മൻസിലിൽ നൈസാ റോസിനെതിരെ കണ്ണൂർ സിറ്റി പോലീസ് കേസെടുത്തത്. പരാതിക്കാരിയെ എസ് എം എഫ് ജി ക്രെഡിറ്റ് ഇന്ത്യാ എന്ന ആപ്പ് വഴി ലോൺ ശരിയാക്കിത്തരാമെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് 2025 നവംബർ 16 മുതൽ ഡിസംബർ 25 വരെയുള്ള കാലയളവിലാണ് പ്രൊസസ്സിങ്ങ് ഫീ ,ഡോക്യുമെൻ്റേഷൻ ഫീ എന്നിവയുടെ പേരിൽ 1, 27,000 രൂപ തട്ടിയെടുത്ത് വഞ്ചിച്ചത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

