മിൽ ഉടമസുമേശൻ്റെ മരണം; ഒരാൾ അറസ്റ്റിൽ.

Kannadiparamba online news
Screenshot

കണ്ണൂർ: വിവാഹ സൽക്കാ
രത്തിനിടെയുണ്ടായ സംഘർഷത്തിൽ ധാന്യമിൽ ഉടമ സു മേശൻ മരണപ്പെട്ട കേസിൽ ഒളിവിൽ പോയപ്രതികളിൽ ഒരാൾ പിടിയിൽ. പള്ളിക്കുന്ന് പടിഞ്ഞാറേ പുരയിൽ ശരത്തിനെ (38) യാണ് ടൗൺ സ്റ്റേഷൻ ഇൻസ്പെക്ടർ മഹേഷ് കണ്ടമ്പേ ത്തിൻ്റെ നേതൃത്വത്തിൽ എസ്. ഐ.കെ. ആർ. അഖിലും സംഘവും പിടികൂടിയത്.
പ്രതികളിലൊരാൾക്കെതിരെ കഴിഞ്ഞ ദിവസം പോലീസ്
ലുക്ക്‌ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
രാജ്യം വിട്ട് പുറത്ത് പോകാൻ സാധ്യതയുണ്ടെന്ന രഹസ്യ വിവരത്തിൻ്റെ അടിസ്ഥാന ത്തിലാണ് രാജ്യത്തെ വിവിധ വിമാന താവളങ്ങളിൽ ഉൾ പ്പെടെ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയത്. അന്വേഷണത്തിൻ്റെ ഭാഗമായി പ്രതികളെന്ന് സംശയിക്കപ്പെടുന്നവരുടെ വീടുകളിൽ കഴിഞ്ഞ ദിവസം പോ ലീസ് പരിശോധന നടത്തിയിരുന്നു.
അഞ്ചോളം പേർ സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. പ്രതികൾക്കെതിരെ മനഃപൂർവ്വമല്ലാത്ത നരഹത്യാകുറ്റം ചുമത്തി കഴിഞ്ഞ ദിവസം ടൗൺ പോലീസ് കേസെടുത്തിരുന്നു.

മരണകാരണം തലക്കേറ്റ ഗുരുതരപരിക്ക് തന്നെയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിന് പിന്നാലെ പോലീസ് കണ്ടെത്തിയിരുന്നു.സുമേശന്റെ ആന്ത രീകാവയങ്ങൾ കോഴിക്കോടുള്ള ലാബിൽ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
8 ന് ഞായറാഴ്‌ച്ച വൈകുന്നേരം 3.30 മണിക്കാണ് സുമേശനെ പള്ളിക്കുന്നിലെ ബന്ധുവായ സഞ്ജ യൻ്റെ വീട്ടിലെ വിവാഹ സൽക്കാരത്തിനിടെ സംഘം മർദ്ദിച്ചത്. സാരമായി പരിക്കേറ്റ സുമേശൻ ചികിത്സക്കിടെ ചൊവ്വാഴ്ച്ച വൈകുന്നേരത്തോടെയാണ് മരണപ്പെട്ടത്. അറസ്റ്റിലായ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.മറ്റു പ്രതികൾക്കായി പോലീസ് തെരച്ചിൽ ഊർജ്ജിതമാക്കി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!