കണ്ണവം ബോംബ് സ്ഫോടനം: രണ്ട് ആർ.എസ്.എസ്. പ്രവർത്തകർ അറസ്റ്റിൽ; റിമാൻഡിൽ

Kannadiparamba online news
Screenshot

കണ്ണൂർ: ചിറ്റാരിപ്പറമ്പ് കണ്ണവം ഫോറസ്റ്റ് റേഞ്ച് ഓഫീസിന് മുന്നിലെ റോഡിലും ചുണ്ട അമ്മാറമ്പ് റോഡിലും ബോംബ് സ്ഫോടനം ഉണ്ടായ സംഭവത്തിൽ രണ്ട് ആർ.എസ്.എസ്. പ്രവർത്തകരെ കണ്ണവം പോലീസ് അറസ്റ്റ് ചെയ്തു. കേസിൽ പ്രതികളായ ചുണ്ട സ്വദേശികളായ പി.കെ. പ്രബിൻ, ടി. അഭിനവ് എന്നിവരെ കൂത്തുപറമ്പ് കോടതി റിമാൻഡ് ചെയ്തു.

കഴിഞ്ഞ ഒക്ടോബർ 25-ന് രാത്രിയായിരുന്നു നാടിനെ ഞെട്ടിച്ച ഈ സ്ഫോടന പരമ്പര നടന്നത്. കണ്ണവം പൊലീസും സിറ്റി പൊലീസ് കമീഷണറുടെ സ്ക്വാഡും സംയുക്തമായി നടത്തിയ ഊർജിത അന്വേഷണത്തിനൊടുവിലാണ് പ്രതികൾ പിടിയിലായത്.

പ്രധാന പ്രതിയായ പി.കെ. പ്രബിൻ കണ്ണവത്തെ എസ്.ഡി.പി.ഐ. പ്രവർത്തകൻ സലാഹുദ്ദീനെ വധിച്ച കേസിലെ പ്രതിയാണെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുള്ളതായി പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. പ്രതികൾക്ക് ബോംബ് ലഭിച്ച ഉറവിടം ഉൾപ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!