കണ്ണൂർ:സ്ഥാപനത്തിൻ്റെ അക്കൗണ്ടിൽ നിന്നും ഫേസ്ബുക്കിൻ്റെയും മെറ്റയുടെയും അക്കൗണ്ടിലേക്ക് പണം ട്രാൻസ്ഫർ ചെയ്ത് വഞ്ചിച്ചുവെന്ന പരാതിയിൽ ടൗൺ പോലീസ് കേസെടുത്തു. കണ്ണൂരിലെ മെഡിസിറ്റി ഇൻ്റർനാഷണൽ അക്കാദമി സി എഫ് ഒ അനിൽ മോഹൻ്റെ പരാതിയിലാണ് സൈബർ തട്ടിപ്പുകാരനെതിരെ കേസെടുത്തത്. ഈ മാസം 19 നും 22നുമിടയിലാണ് സ്ഥാപനത്തിൻ്റെ പേരിലുള്ള അക്കൗണ്ടിൽ നിന്നും 614426 രൂപ സ്ഥാപന മറിയാതെ 41തവണ ക ളായിഅജ്ഞാതൻ തട്ടിയെടുത്തത്. തുടർന്ന് പോലീസിൽ പരാതി നൽകി. കേസെടുത്ത ടൗൺപോലീസ് അന്വേഷണം തുടങ്ങി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

