കണ്ണാടിപ്പറമ്പ്: കണ്ണാടിപ്പറമ്പ്-കൊറ്റാളി ശ്രീ കൂറുംബ പുതിയ ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ പുത്തരി അടിയന്തര ചടങ്ങുകൾ ഒക്ടോബർ 27-ന് (തുലാം 10, ചൊവ്വാഴ്ച) രാവിലെ നടക്കും. പുണ്യപുരാതനവും സർവ്വഭീഷ്ടപ്രദായിനിയുമായ കൊറ്റാളി കാവിലമ്മയുടെ തിരുനടയിൽ ഭക്തജനങ്ങൾക്ക് നിവേദ്യം പാകം ചെയ്ത് സമർപ്പിക്കുവാൻ ലഭിക്കുന്ന വിശേഷപ്പെട്ട അവസരമാണ് പുത്തരി അടിയന്തര ദിവസം.
പ്രധാന ചടങ്ങുകൾ:
രാവിലെ പാളത്ത് കഴകപ്പുരയിൽ നിന്നും തിരുവായുധം എഴുന്നള്ളിക്കും.
തുടർന്ന് രാവിലെ 7-നും 7.45-നും ഇടയിൽ പാലും അരിയും കയറ്റലിനു ശേഷം നടയരി സമർപ്പണം നടക്കും.
ഉച്ചയ്ക്ക് 12 മണി മുതൽ 1.30 വരെ പ്രസാദസദ്യ ഉണ്ടായിരിക്കുന്നതാണ്.
മൂന്ന് ദിവസത്തെ വൃതശുദ്ധിയോടെ ഭക്തർക്ക് നടയരി സമർപ്പിക്കാവുന്നതാണ്. നടയരി സമർപ്പിക്കുന്നവർ അന്നേ ദിവസം രാവിലെ 8 മണിക്ക് തന്നെ ക്ഷേത്രത്തിൽ എത്തിച്ചേരേണ്ടതാണെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

