കണ്ണൂർ: മോട്ടോർ ആൻഡ് എൻജിനിയറിംഗ് വർക്കേഴ്സ് യൂണിയൻ (STU) 2026 മെമ്പർഷിപ്പ് അടിസ്ഥാനത്തിലുള്ള പുനഃസംഘടനാ യോഗം കണ്ണൂർ എസ്ടിയു ജില്ലാ കമ്മിറ്റി ഓഫീസിൽ ചേർന്നു. എസ്ടിയു ദേശീയ വൈസ് പ്രസിഡന്റ് എം.എ. കരീം സാഹിബ് യോഗം ഉദ്ഘാടനം ചെയ്തു. തൊഴിലാളി സമൂഹത്തിന്റെ ക്ഷേമത്തിനും അവകാശ സംരക്ഷണത്തിനും സംഘടന കൂടുതൽ ഐക്യത്തോടെ മുന്നോട്ടുപോകണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
യോഗത്തിൽ ഓട്ടോ-ടാക്സി ചാർജ് വർധനവിനും പെട്രോൾ-ഡീസൽ അമിതവില വർധനവിനുമെതിരെ ശക്തമായ പ്രതിഷേധ പ്രമേയം പാസാക്കി. കൂടാതെ, ജനറൽ എസ്ടിയു പ്രവർത്തക സമിതി അംഗങ്ങളായി സി. ഉമ്മർ, എം.പി. മഹ്മൂദ് എന്നിവരെ തിരഞ്ഞെടുത്തു. ജോല്യാവശ്യാർത്ഥം വിദേശത്തേക്ക് പോയ റാസിക് സാഹിബിന് പകരമായി മോട്ടോർ ഫെഡറേഷൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗത്വത്തിലേക്ക് അബ്ദുൽ ശുക്കൂർ സാഹിബിനെ (പഴയങ്ങാടി) നാമനിർദ്ദേശം ചെയ്തു.
അബ്ദുൽ ശുക്കൂർ അധ്യക്ഷത വഹിച്ച യോഗത്തിൽ എസ്ടിയു കണ്ണൂർ ജില്ലാ പ്രസിഡന്റ് ആലി കുഞ്ഞ് പന്നിയൂർ റിട്ടേണിംഗ് ഓഫീസറായി തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾക്ക് നേതൃത്വം നൽകി. ബഷീർ ജൂബിലി സ്വാഗതവും ശിഹാബ് പൂവം കൃതജ്ഞതയും രേഖപ്പെടുത്തി.
പുതിയ ഭാരവാഹികൾ:
പ്രസിഡന്റ്: ബഷീർ ജൂബിലി
വൈസ് പ്രസിഡന്റുമാർ: ശുക്കൂർ പി. (പഴയങ്ങാടി), മുഹമ്മദ് അലി (തളിപ്പറമ്പ്), റാഷിദ് (കണ്ണാടിപ്പറമ്പ്), സുബൈർ കീച്ചരി (കക്കാട്)
ജനറൽ സെക്രട്ടറി: സാദത്ത് അമ്പനാർ പെരിങ്ങത്തൂർ
സെക്രട്ടറിമാർ: കുഞ്ഞഹമ്മദ് കെ. (തളിപ്പറമ്പ്), ഉസ്മാൻ (ചപ്പാരപ്പടവ്), അഷ്റഫ് മുല്ല (കണ്ണൂർ), രാജേഷ് എ. (മാട്ടൂൽ)
ട്രഷറർ: ശിഹാബ് പൂവം
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

