മട്ടന്നൂരിൽ വീണ്ടും വൻ മയക്കുമരുന്ന് വേട്ട; 153 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

Kannadiparamba online news

ചാലോട്: മട്ടന്നൂരിൽ വീണ്ടും വൻ മയക്കുമരുന്ന് വേട്ട. ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡായ ഡാൻസാഫ് നടത്തിയ ‘തൂഫാൻ’ പ്രത്യേക പരിശോധനയിലാണ് 153.379 ഗ്രാം എം.ഡി.എം.എയുമായി കണ്ണൂർ പള്ളിക്കുന്ന് സ്വദേശി എ.പി. നിസാം പോലീസിന്റെ പിടിയിലായത്.

മട്ടന്നൂർ പാലോട്ട് പള്ളിക്ക് സമീപത്തു വെച്ചാണ് പ്രതിയെ പോലീസ് സംഘം സാഹസികമായി പിടികൂടിയത്. നാർക്കോട്ടിക് സെൽ എസ്.ഐ. ജെ. ഷജീമിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു മിന്നൽ പരിശോധന. ജില്ലയിൽ സമാനമായ പ്രത്യേക പരിശോധനകൾ വരും ദിവസങ്ങളിൽ കൂടുതൽ ശക്തമാക്കുമെന്ന് പോലീസ് അറിയിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!