കണ്ണൂർ: ഗാന്ധിജയന്തി ആഘോഷത്തോടനുബന്ധിച്ച് മയൂഖം കലാസമിതിയുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. കലാസമിതി പ്രസിഡന്റ് ഭാഗ്യകുമാരിയുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ സെക്രട്ടറി ബിജിന സ്വാഗതം പറഞ്ഞു.
ആഘോഷങ്ങളുടെ ഭാഗമായി കുട്ടികൾക്കായി വായനാ മത്സരവും ക്വിസ് മത്സരവും നടത്തി. തുടർന്ന് കുട്ടികൾക്ക് പായസവിതരണവും നടത്തി. കുട്ടികളിലെ കായികക്ഷമത പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പുതിയ ഫുട്ബോൾ കോച്ചിംഗിന്റെ ഔദ്യോഗിക തുടക്കവും ചടങ്ങിൽ കുറിച്ചു. കുട്ടികളും നാട്ടുകാരും പരിപാടിയിൽ പങ്കെടുത്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

