വെസ്റ്റ് എളേരി വരക്കാട് വീടിനു മുകളിൽ കുഴൽ കിണർ ട്രാക്ടർ മറിഞ്ഞ് രണ്ടുപേർ മരിച്ചു

Kannadiparamba online news
Screenshot

കാഞ്ഞങ്ങാട്: വെള്ളരിക്കുണ്ടിന് സമീപമുള്ള വെസ്റ്റ് എളേരി, വരക്കാട്ട് കുഴൽ കിണർ കയറ്റി വന്ന ട്രാക്ടർ നിയന്ത്രണം വിട്ട് വീടിനു മുകളിലേക്ക് മറിഞ്ഞ് രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ചു. മധ്യപ്രദേശ് സ്വദേശി ദേവേന്ദ്ര, ഛത്തീസ്‌ഗഡ് സ്വദേശി മനാസർ എന്നിവരാണ് മരിച്ചത്. ഇരുവരും വാഹനത്തിലുണ്ടായിരുന്നവരാണ്.

ഇന്ന് പുലർച്ചെ രണ്ട് മണിയോടെയായിരുന്നു നാടിനെ നടുക്കിയ അപകടം നടന്നത്. വരക്കാട് ബാങ്കിന് സമീപത്തെ വലിയ ഇറക്കത്തിൽ വെച്ച് ട്രാക്ടർ നിയന്ത്രണം തെറ്റി സമീപവാസിയായ ജെയ്‌സണും കുടുംബവും താമസിക്കുന്ന വാടക വീടിന് മുകളിലേക്ക് മറിയുകയായിരുന്നു. അപകടത്തിന്റെ ശബ്ദം കേട്ട് ഓടിയെത്തിയ പരിസരവാസികൾ രക്ഷാപ്രവർത്തനം നടത്തി ഇവരെ പുറത്തെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹങ്ങൾ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

അപകടം നടന്ന സ്ഥലത്ത് നേരത്തെയും വലിയ തോതിൽ അപകടങ്ങൾ നടന്നിട്ടുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. ഈ ഇറക്കത്തിൽ സംഭവിക്കുന്നത് തുടർച്ചയായ അപകടങ്ങളാണെന്നും അതിനാൽ അടിയന്തര സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!