ചിറക്കലിൽനൂറ്റിയൊന്നു ദിവസം നീളുന്ന സത്സംഗശതകംജ്ഞാന സഭയ്ക്ക് തിരിതെളിഞ്ഞു

Kannadiparamba online news
Screenshot

ചിറക്കൽ : ചിറക്കൽ കടലായി ശ്രീകൃഷ്ണ ക്ഷേത്രനടയിൽ നൂറ്റിയൊന്ന് ദിവസം നീണ്ടുനിൽക്കുന്ന സത്സംഗശതകം ജ്ഞാന സഭയ്ക്ക് തിരി തെളിഞ്ഞു.

ചിറക്കൽ കടലായി ക്ഷേത്രനടയിൽ ഒരുക്കിയ ജ്ഞാനമണ്ഡപത്തിൽ ടി.ഒ മോഹനൻ എം എൽ എ ഭദ്രദീപം തെളിച്ചു ഉദ്ഘാടനം ചെയ്തു.

ചിറക്കലിൽ ഇതാദ്യമായി ഒരുക്കിയ നൂറ്റിയൊന്നു ദിവസത്തെ 

ജ്ഞാനസഭ പുതിയ തലമുറയ്ക്ക് വിജ്ഞാനം പകരുന്ന പഠന ക്ലാസായി മാറുമെന്ന് ടി. ഒ മോഹനൻ എം എൽ എ പറഞ്ഞു. 

കുട്ടികളെ കൂടി വിജ്ഞാന സഭയിൽ പങ്കെടുപ്പിക്കാൻ രക്ഷിതാക്കൾ ശ്രദ്ധിക്കണമെന്നും 

അദ്ദേഹം ചൂണ്ടികാട്ടി.

എക്സിക്യൂട്ടീവ് ഓഫീസർ കെ വേണു അധ്യക്ഷത വഹിച്ചു

ദേവസ്വം സ്പെഷൽ ഓഫീസർ സി.കെ. സുരേഷ് വർമ്മ ആമുഖ ഭാഷണം നടത്തി.

അമൃതാനന്ദമയി മഠം കണ്ണൂർ മഠാധിപതി സ്വാമി അമൃത കൃപാനന്ദപുരി, സംസ്‌കൃത പണ്ഡിതൻ വാരണക്കോട്ട് ഗോവിന്ദൻ നമ്പൂതിരി, ചിറക്കൽ ഉത്രട്ടാതി തിരുന്നാൾ സി.കെ. രാമവർമ്മ വലിയരാജ, ഡോ സുമ സുരേഷ് വർമ്മ, ദേവസ്വം ലയ്സൺ ഓഫീസർ കെ.സി. ഗണേശൻ ,പി.വി സുകുമാരൻ , മുകേഷ് കുമ്പളക്കാട് പ്രസംഗിച്ചു.

ഭാരതത്തിലെ വിവിധ ഭാഗങ്ങളിലെ സംന്യാസി മഠങ്ങളുടെ അധിപന്മാരും പണ്ഡിതന്മാരും വിവിധ ദിവസങ്ങളിൽ ജ്ഞാനസഭയിൽ പ്രഭാഷണം നടത്തും.

ഒക്ടോബർ ഒന്നു മുതൽ ജനുവരി പത്ത് വരെ രാത്രി ഏഴിനാണ് സത്സംഗശതകം ജ്ഞാനസഭ ഒരുക്കിയിട്ടുള്ളത്. ഇതോടനുബന്ധിച്ച് കഥകളി , സംഗീത കച്ചേരി തുടങ്ങിയ വിവിധ പരിപാടികളുമുണ്ട്.

ചിറക്കൽ കോവിലകം ദേവസ്വമാണ് കടലായി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ജ്ഞാനസഭ സംഘടിപ്പിക്കുന്നത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!