വളപട്ടണം: പ്രവാസികൾക്ക് ഏറെ ആശ്വാസകരമായ ‘നോർക്ക കെയർ പ്ലസ്’ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ ചേരുന്നതിനുള്ള സമയപരിധി നീട്ടി നൽകണമെന്ന് വളപട്ടണം ടീം ജി.സി.സി. (ടീം ഗൾഫ് കോർപ്പറേഷൻ കൗൺസിൽ) യോഗം ആവശ്യപ്പെട്ടു. ഇന്ത്യയിൽ 24,000-ലധികവും കേരളത്തിൽ 688-ൽ പരം ആശുപത്രികളിലും കാഷ്‌ലെസ് ചികിത്സ ലഭ്യമാകുന്ന പദ്ധതിയാണിത്. സെപ്റ്റംബർ 18-ന് കാലാവധി അവസാനിച്ചതിനാൽ സാധാരണക്കാരായ ധാരാളം പ്രവാസികൾക്ക് പദ്ധതിയിൽ ചേരാൻ സാധിച്ചിട്ടില്ലെന്ന് യോഗം ചൂണ്ടിക്കാട്ടി.
ഇതോടൊപ്പം, നേരത്തെ കിടത്തിച്ചികിത്സയ്ക്കും പ്രസവ ശുശ്രൂഷയ്ക്കും സൗകര്യമുണ്ടായിരുന്ന വളപട്ടണം ഗ്രാമപഞ്ചായത്ത് ആശുപത്രിയെ, നിലവിലുള്ള ഹെൽത്ത് സെന്റർ പദവിയിൽനിന്ന് മാറ്റി വീണ്ടും പൂർണ്ണതോതിലുള്ള ആശുപത്രിയായി ഉയർത്തണമെന്നും യോഗം ആവശ്യപ്പെട്ടു. അടിയന്തര ചികിത്സയ്ക്കായി പ്രദേശവാസികൾ ദൂരദേശത്തുള്ള ആശുപത്രികളെ ആശ്രയിക്കേണ്ടി വരുന്നത് വലിയ പ്രയാസമുണ്ടാക്കുന്നുണ്ടെന്നും യോഗം വിലയിരുത്തി.
ടീം ജി.സി.സി. ചെയർമാൻ ഹാരിസ് അഹമദ് കെ.എൽ.പി. അധ്യക്ഷത വഹിച്ചു. ഹംസ തച്ചേരി, റാഷിദ് തങ്ങൾ, പി.എം. മുജീബ്, സിയാദ് എ.പി, അബ്ദുള്ള ടി.പി, വി.കെ.സി. ഇസ്മായിൽ, ആബിദ് അലി മംഗല, ഖാലിദ് കെ.എം, നൗഫൽ തായക്കത്ത്, സകരിയ്യ ടി.പി, ഷാഹുൽ ഹമീദ് തുടങ്ങിയവർ സംസാരിച്ചു.
പുതിയ ഭാരവാഹികൾ:
യോഗത്തിൽ സംഘടനയുടെ പുതിയ ഭാരവാഹികളെയും തെരഞ്ഞെടുത്തു:
ചെയർമാൻ: ഹാരിസ് അഹമദ് കെ.എൽ.പി.
കൺവീനർ: ഹംസ തച്ചേരി
ട്രഷറർ: സാബിക് സി.സി.
വൈസ് ചെയർമാന്മാർ: മുജീബ് പി.എം., ഷുക്കൂർ ടി.
ജോയിന്റ് കൺവീനർമാർ: റാഷിദ് തങ്ങൾ, ഇസ്മായിൽ വി.കെ.സി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

