തപാൽ ജീവനക്കാർ കരിദിനം ആചരിച്ചു.

Kannadiparamba online news

കണ്ണൂർ: പോസ്റ്റൽ ഡിവിഷനുകൾ ലയിപ്പിച്ച് ഇല്ലാതാക്കാനുള നടപടി പിൻവലിക്കുക, പോസ്റ്റൽ സബ് ഡിവിഷനുകൾ നിർത്തലാക്കാനുള്ള നടപടി അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സർക്കിൾതല പ്രക്ഷോഭത്തിന്റെ ഭാഗമായി ഫെഡറേഷൻ ഓഫ് നാഷണൽ പോസ്റ്റൽ ഓർഗനൈസേഷൻ (എഫ് എൻ.പി.ഒ.) കണ്ണൂർ ഡിവിഷന്റെ നേതൃത്വത്തിൽ തപാൽ ജീവനക്കാർ കരിദിനം ആചരിച്ചു. ജീവനക്കാർ കറുത്ത ബാഡ്ജ് ധരിച്ച് ജോലിക്ക് ഹാജരായി. കണ്ണൂർ ഹെഡ് പോസ്റ്റോഫീസ് പരിസരത്ത് പ്രതിഷേധ ധർണ്ണ നടത്തി.
ഡിവിഷണൽ സെക്രട്ടറിമാരായ ഉണ്ണികൃഷ്ണൻ കാമ്പ്രത്ത്,കെ.വി.വേണുഗോപാലൻ,ദിനു മൊട്ടമ്മൽ എന്നിവർ പ്രസംഗിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!