കോഴിക്കോട്: കോഴിക്കോട് കമ്മത്ത്ലെയ്നിലുള്ള വിവിധ ജ്വല്ലറികളിൽ നിന്നായി 118 പവനിലേറെ വരുന്ന സ്വർണാഭരണങ്ങളുമായി കടന്നുകളഞ്ഞ ജൂവലറിക്കാരൻ പിടിയിലായി. കോഴിക്കോട് നടക്കാവ് നാലുകുടിപറമ്പിൽ സഫർനാസ് (29) ആണ് അറസ്റ്റിലായത്. മലപ്പുറത്ത് പുളിക്കൽ ചെറുകാവിൽ വാടകവീട്ടിൽ ഒളിവിൽ കഴിയുന്നതിനിടയിലാണ് ഇയാൾ പിടിയിലാകുന്നത്.
മറ്റുവ്യാപാരികൾ വിൽക്കാനേൽപ്പിച്ച 1,39,35,747 രൂപ വിലമതിക്കുന്ന ആഭരണങ്ങളുമായാണ് ഇയാൾ ജൂലായ് 28-ന് മുങ്ങിയത്. ആഭരണങ്ങൾ എന്തുചെയ്തുവെന്ന കാര്യത്തിൽ ഇയാൾ പരസ്പരവിരുദ്ധമായ മൊഴിയാണ് നൽകുന്നത്. ശനിയാഴ്ച കോടതിയിൽ ഹാജരാക്കിയ ശേഷം കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്യുമെന്ന് പോലീസ് വ്യക്തമാക്കി. ഒളിവിൽ കഴിയാൻ സഹായം ചെയ്തുകൊടുത്തതിന് സഫർനാസിന്റെ സഹോദരൻ ഷഫീഖിനെ കഴിഞ്ഞദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സഹോദരന്റെ അറിവോടെയാണ് മലപ്പുറത്ത് താമസിച്ചതെന്ന് വ്യക്തമായതിനെ തുടർന്നാണ് സഫർനാസിനെ പിടികൂടാനായത്. ഇയാൾക്ക് ഒളിയിടം ഒരുക്കിയെന്ന് സംശയിക്കുന്ന വെള്ളയിൽ സ്വദേശിയായ തൊഴിലാളി നേതാവിനായുള്ള അന്വേഷണം പോലീസ് തുടരുകയാണ്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

