മയ്യിൽ: കോളേജിന് മുൻവശം റോഡിൽ സംഘർഷത്തിൽ ഏർപ്പെട്ട എസ് എഫ് ഐ ഡിവൈ പ്രവർത്തകരായ 10 പേർക്കും കെ എസ് യു പ്രവർത്തകനായ ഒരാൾക്കുമെതിരെ പോലീസ്കേസെടുത്തു. എസ്.എഫ്.ഐ. ഡിവൈ.എഫ്.ഐ പ്രവർത്തകരായ നന്ദകിഷോർ, അക്ഷയ് എന്നിവർക്കും കണ്ടാലറിയാവുന്ന എട്ടു പേർക്കും കെ എസ് യൂ പ്രവർത്തകനായ അമൽ കുറ്റ്യാട്ടൂരിനുമെതിരെയാണ് മയ്യിൽ പോലീസ് കേസെടുത്തത്. ഇന്നലെ വൈകുന്നേരം 4:10 മണിയോടെ പാവന്നൂർ മൊട്ടയിലെ ഐ ടി എം കോളേജിനു മുൻവശത്ത് വെച്ച് പ്രവർത്തകർ തമ്മിൽസംഘർഷത്തിനിടെ സ്ഥലത്തെത്തിയ എസ്.ഐ.എം. നെജിൽ രാജ് ആണ് കേസെടുത്തത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

