കൊളച്ചേരി: കൊളച്ചേരി ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന കുട്ടികൾക്കുള്ള യോഗ പരിശീലനത്തിന്റെ സ്കൂൾതല ഉദ്ഘാടനം നൂഞ്ഞേരി എ.എൽ.പി സ്കൂളിൽ നടന്നു. വാർഡ് മെമ്പർ ഗീത വി.വി. പരിപാടി ഉദ്ഘാടനം ചെയ്തു.
സ്കൂൾ ഹെഡ്മിസ്ട്രസ് മല്ലിക ചടങ്ങിൽ അധ്യക്ഷത വഹിച്ചു. യോഗ ട്രെയിനർ അഞ്ജന കുട്ടികൾക്കുള്ള യോഗ ക്ലാസിന് നേതൃത്വം നൽകി. പഞ്ചായത്തിന്റെ വാർഷിക പദ്ധതിയുടെ ഭാഗമായി സ്കൂളുകളിൽ കുട്ടികൾക്കായി നടപ്പിലാക്കുന്ന ഈ പരിശീലന പരിപാടിക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

