സദ്ഭാവന ദിനാചരണം

Kannadiparamba online news

മയ്യിൽ: മുൻ പ്രധാനമന്ത്രി ശ്രീ രാജീവ് ഗാന്ധിയുടെ ജന്മദിന ആചരണത്തോടനുബന്ധിച്ച് മയ്യിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽരാജീവ് ഗാന്ധിയുടെ ജന്മദിനം സദ്ഭാവന ദിന മായി ആചരിച്ചു. തുടർന്ന് മയ്യിൽ ഗാന്ധിഭവനിൽ വച്ച് പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടന്നു മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സി എച്ച് മൊയ്തീൻകുട്ടിയുടെ നേതൃത്വത്തിൽ നടന്ന അനുസ്മരണയോഗത്തിൽ കെ എസ് എസ് പി എ സ്റ്റേറ്റ് എക്സിക്യൂട്ടീവ് അംഗം കെ സി രാജൻ മാസ്റ്റർ, കൊളച്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് ശ്രീജേഷ് കൊയിലേരിയൻ, പ്രവാസി കോൺഗ്രസ് നേതാവ് മൊയ്തു കോറളായി തുടങ്ങിയവർ അനുസ്മരണ പ്രസംഗം നടത്തി. മണ്ഡലം കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി ജിനേഷ് ചാപ്പാടി ട്രഷറർ ബാലകൃഷ്ണൻ മാസ്റ്റർ കെ എസ് എസ് പി എ സംസ്ഥാന സമിതി അംഗം കെ പി ചന്ദ്രൻ മാസ്റ്റർ പ്രവാസി കോൺഗ്രസ് നേതാവ് ഷംസുദ്ദീൻ കണ്ടെക്കൈ, പ്രേമരാജൻ പുത്തലത്ത് തുടങ്ങിയവർ നേതൃത്വം നൽകി

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!