ചക്കരക്കൽ : വീട്ടിൽ നിന്നും ജോലിക്കു പോകുകയായിരുന്ന യുവതിയെ ക്രൂരമായി മർദ്ദിച്ചുവെന്ന പരാതിയിൽ ഭർത്താവിനെതിരെപോലീസ് കേസെടുത്തു. വലിയന്നൂർ മുതു കോത്തു കനാൽ സ്വദേശിനി സി. ധന്യ (41) യുടെ പരാതിയിലാണ് ഭർത്താവ് കാവിൻമൂലയിലെ ടി. ഷിജിത്തിനെതിരെ ചക്കരക്കൽ പോലീസ് കേസെടുത്തത്. ഇന്നലെ രാവിലെ 8.30 മണിക്ക് വലിയന്നൂർ മുതു കോത്ത് കനാലിനു സമീപം വെച്ചാണ് സംഭവം. പരാതിക്കാരിയെ പ്രതി തടഞ്ഞുനിർത്തി മുടിക്ക് കുത്തി പിടിക്കുകയും നാഭിക്ക് ചവിട്ടുകയും നിലത്ത് ഉരുട്ടിയിടുകയും ചെയ്തുവെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

