പാലക്കാട്: നെന്മാറ പോത്തുണ്ടിയിൽ കെ.എസ്.ആർ.ടി.സി ബസ് മറിഞ്ഞ് ഒരു മരണം. നെല്ലിയാമ്പതി സ്വദേശി ജയന്തി ആണ് മരിച്ചത്. ബസിനും മരത്തിനുമിടയിൽ കുടുങ്ങിയ നിലയിലായിരുന്നു. നിരവധി പേർക്ക് പരിക്കുണ്ട്. രണ്ടുപേരുടെ നില അതീവ ഗുരുതരമാണ്. തിങ്കളാഴ്ച രാവിലെ പത്തുമണിയോടെയാണ് സംഭവം.
നെല്ലിയാമ്പതിയിൽ നിന്ന് നെന്മാറയിലേക്ക് വരികയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ചുരമിറങ്ങി വരികയായിരുന്ന ബസ് പോത്തുണ്ടിക്ക് സമീപം താഴ്ചെയിലേക്ക് മറിഞ്ഞ് മരത്തിൽ തങ്ങി നിൽക്കുകയായിരുന്നു. പരിക്കേറ്റവരെ നെന്മാറ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
ബസിൽ 30 പേരാണ് യാത്രക്കാരായി ഉണ്ടായിരുന്നത്. പ്രദേശത്ത് വിനോദസഞ്ചാരികൾക്ക് വിലക്കുണ്ടായിരുന്നതിനാൽ പ്രദേശവാസികളാണ് കൂടുതലും ബസിലുണ്ടായിരുന്നത്. രക്ഷാപ്രവർത്തനം തുടരുകയാണ്.കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

