കണ്ണൂർ: ഹോൾസെയിൽ സ്ഥാപനത്തിൽ നിന്നും പലതവണകളായി 30 ലക്ഷം രൂപ വിലവരുന്ന സിഗരറ്റുകൾ കളവു ചെയ്തു കൊണ്ടുപോയെന്ന പരാതിയിൽ ടൗൺപോലീസ് കേസെടുത്തു. കണ്ണൂർ ഹാജി റോഡിലെ എബിൾ സ്റ്റോറിലെ അക്കൗണ്ടൻ്റ് അലവിൽ സ്വദേശി സി. ജിജിലിൻ്റെ പരാതിയിലാണ് സ്ഥാപനത്തിലെ സെയിൽസ്മാൻ വേൽമുരുകനെതിരെ ടൗൺ പോലീസ് കേസെടുത്തത്. 2024 ഫെബ്രുവരി മാസം മുതൽ 2026 ജൂലായ് വരെയുള്ള കാലയളവിൽ കടയിൽ സൂക്ഷിച്ചിരുന്ന പത്തു പെട്ടികളിലായുള്ള 30 ലക്ഷം രൂപ വിലവരുന്ന സിഗരറ്റുകളാണ് പ്രതി കളവു ചെയ്തു കൊണ്ടുപോയതെന്ന് പരാതിയിൽ പറയുന്നു .കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

