കണ്ണപുരം : ഓടി കൊണ്ടിരിക്കുന്നട്രെയിനിൽ നിന്നും തെറിച്ച് വീണ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. ജാർഖണ്ഡ് സിംഡേഗ സെൻസേവായ് സ്വദേശി ഫിലിപ്പ് ടിർക്കിയുടെ മകൻ സുജിത് ടിർക്കി (30) ആണ് മരിച്ചത് . കല്യാശേരിവെള്ളാഞ്ചിറയിൽ റെയിൽ വെട്രാക്കിലാണ് ഇന്നലെ വൈകുന്നേരം 6.30 മണിയോടെ ട്രെയിനിൽ നിന്നും തെറിച്ച് വീണ് ബോധം നഷ്‌ടപ്പെട്ട യുവാവിനെ നാട്ടുകാർ ഉടൻ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കണ്ണപുരം പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

