തലശേരി : പോലീസ് റെയ്ഡിൽ ഡോക്ടർ താമസിക്കുന്നവീട്ടിൽ നിന്നുംമാരക ലഹരി മരുന്നായ എം.ഡി എം എപോലീസ് പിടികൂടി. കൊല്ലം പള്ളിമൺ കൊട്ടറമീയന്നൂർ സ്വദേശി ഡോ.അഖിൽ ഷാജി(29) യെയാണ് എസ്. ഐ. കെ. അശ്വതിയും സംഘവും പിടികൂടിയത്. ഇന്നലെ വൈകുന്നേരം 4.30 മണിക്ക് തിരുവങ്ങാട് മൂന്നാം ഗേറ്റിന് സമീപത്ത് പ്രതി താമസിക്കുന്ന വീട്ടിൽ നിന്നുമാണ് 0.326 ഗ്രാം എംഡി എം എ പോലീസ് പിടികൂടിയത്. പ്രതിതലശേരി യിലെസ്വകാര്യ ആശുപത്രിയിലെ ഡോക്ടറായി സേവനമനുഷ്‌ഠിക്കുകയാണ് ബാംഗ്ലൂരിൽ നിന്നും കൊണ്ടുവന്നതാണ് എംഡി എം എയെന്ന് ചോദ്യം ചെയ്യലിൽ പ്രതിപോലീസിനോട് പറഞ്ഞു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

