കണ്ണൂർ: ലോകകപ്പ് ഫുട്ബോൾ ആവേശത്തിനൊപ്പം ഖരമാലിന്യ സംസ്കരണവും മാലിന്യം തരംതിരിക്കുന്നതിന്റെ പ്രാധാന്യവും പൊതുജനങ്ങളിലേക്ക് എത്തിക്കാൻ ലക്ഷ്യമിട്ട് ജില്ലാ ശുചിത്വ മിഷന്റെ നേതൃത്വത്തിൽ പുതിയ ക്യാമ്പയിന് തുടക്കമായി. ‘നല്ല നാല് വർത്തമാനം’ പരിപാടിയുടെ ഭാഗമായി ‘തരം തിരിച്ചൊരു ഗോൾ’ എന്ന പേരിലുള്ള ഗ്രീൻ ഷൂട്ട് ഔട്ട് ക്യാമ്പയിനാണ് കണ്ണൂരിൽ ആരംഭിച്ചത്.
കണ്ണൂർ ഗവ. കൃഷ്ണമേനോൻ സ്മാരക വനിതാ കോളേജിൽ നടന്ന പരിപാടിയിൽ വെച്ചാണ് ക്യാമ്പയിന്റെ ഉദ്ഘാടനം നിർവഹിച്ചത്. കോളേജ് ഫിസിക്കൽ എഡ്യൂക്കേഷൻ ഡിപ്പാർട്ട്മെന്റും എൻ.എസ്.എസ് (NSS) യൂണിറ്റും സംയുക്തമായി സംഘടിപ്പിച്ച ‘ഗ്രീൻ ഷൂട്ട് ഔട്ട്’ ഗോൾ ചാലഞ്ച് കോളേജ് പ്രിൻസിപ്പൽ ഡോ. സിനുമോൾ തോമസ് ഉദ്ഘാടനം ചെയ്തു. ഫിസിക്കൽ എഡ്യൂക്കേഷൻ ഡിപ്പാർട്ട്മെന്റ് ഹെഡ് ശ്യാംനാഥ്, ശുചിത്വ മിഷൻ അസിസ്റ്റന്റ് കോഡിനേറ്റർ ഐ.ഇ.ഐ സന്തോഷ് എന്നിവർ സംസാരിച്ചു.
തുടർന്ന് കണ്ണൂർ എസ്.എൻ കോളേജ്, സി.എച്ച്.എം ഹയർ സെക്കണ്ടറി സ്കൂൾ, താഴെചൊവ്വ സെക്യുറ മാൾ എന്നിവിടങ്ങളിലും ‘ഗ്രീൻ ഷൂട്ട് ഔട്ട്’ ഗോൾ ചാലഞ്ച് സംഘടിപ്പിച്ചു. വരും ദിവസങ്ങളിൽ ജില്ലയിലെ മറ്റ് സ്ഥലങ്ങളിലേക്കും ക്യാമ്പയിൻ വ്യാപിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

