കണ്ണൂർ: നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനും റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനുമായി കണ്ണൂർ കോർപ്പറേഷൻ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗത്തിൽ സുപ്രധാന തീരുമാനങ്ങൾ. മേയർ അഡ്വ. പി. ഇന്ദിരയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ, നഗരത്തിലെ ഗതാഗത പരിഷ്കാരങ്ങൾ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയുടെ അനുമതിയോടുകൂടി മാത്രമേ നടപ്പിലാക്കാവൂ എന്ന് പോലീസിന് കർശന നിർദ്ദേശം നൽകി.
യോഗത്തിലെ മറ്റ് പ്രധാന തീരുമാനങ്ങൾ:
1.പൊടിക്കുണ്ട് മുതൽ താഴെ ചൊവ്വ വരെയുള്ള ഡിവൈഡറുകളിൽ റിഫ്ലക്ടർ ലൈറ്റ് സ്ഥാപിക്കുന്നതിനും ഡിവൈഡറുകളിൽ വൈറ്റ് മാർക്ക് ചെയ്യുന്നതിനും തീരുമാനിച്ചു.
2- സെക്യുറ മാളിന്റെ എൻട്രൻസ് വരെ ഡിവൈഡറുകൾ സ്ഥാപിച്ച് പാർക്കിംഗ് സംബന്ധിച്ച വിഷയത്തിൽ നടപടി സ്വീകരിച്ചു വരുന്നുണ്ടെന്ന് ട്രാഫിക്ക് എസ്. ഐ വിശദീകരിച്ചു.
3- പി ഡബ്ലിയു ഡി താഴെചൊവ്വയിലുള്ള കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും തടസ്സമായിട്ടുള്ള എൻ ക്രോച്മെൻ്റ് നീക്കം ചെയ്യുന്നതിന് പിഡബ്ല്യുഡി ,റവന്യൂ, പോലീസ് എന്നിവരെ ചുമതലപ്പെടുത്തി. പ്രസ്തുത ഭാഗത്ത് ഫൂട്ട്
പാത്ത് സെറ്റ് ചെയ്യുന്നതിനുള്ള പ്രൊപ്പോസലുകൾ കണ്ണൂർ കോർപ്പറേഷൻ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി മുമ്പാകെ സമർപ്പിക്കുന്നതിന് പിഡബ്ല്യുഡിക്ക് കത്ത് നൽകുന്നതിന് തീരുമാനിച്ചു.
4-മുണ്ടയാട് പ്രദേശത്തെ ബസ്റ്റോപ്പുമായി ബന്ധപ്പെട്ട വിഷയം പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിന് RTO വിനെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
5-ദേശീയ പാതയിലെ ഡിവൈഡറുകൾ കാരണമുള്ള അപകടാവസ്ഥ ഒഴിവാക്കുന്നതിന് നിലവിൽ ഗാന്ധി സർക്കിൾ മുതൽ താണ വരെ സ്ഥാപിച്ച ലൈറ്റുകൾ പൊടിക്കുണ്ട് മുതൽ താഴെ ചൊവ്വ വരെയുള്ള ഡിവൈഡറുകളിൽ സ്ഥാപിക്കുന്നതിനും തീരുമാനിച്ചു.
6-നഗരത്തിലെ ഗതാഗത പരിഷ്കാരങ്ങൾ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയുടെ അനുമതിയോടുകൂടി മാത്രമേ നടപ്പിലാക്കാവൂ എന്ന് പോലീസിന് നിർദ്ദേശം നൽകി
നഗരത്തിലെ ഓട്ടോറിക്ഷ പാർക്കിങ്ങുമായി ബന്ധപ്പെട്ട് വിഷയങ്ങളും യോഗം ചർച്ച ചെയ്തു.
ഡെപ്യൂട്ടി മേയർ കെ പി താഹിർ. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ലിഷ ദീപക്, റിജിൽ മാക്കുറ്റി, വി കെ മുഹമ്മദലി, സോനാ ജയറാം, പോലീസ്, ആർടിഒ, പിഡബ്ല്യുഡി, റവന്യൂ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു
KannurCorporation #TrafficUpdates #RoadSafety #KannurCity #KannurNews #LocalNews #KeralaNews #KannadipparambaOnline
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

