ടി പി ഫാത്തിമ ഇരിക്കൂര്‍ പഞ്ചായത്ത് പ്രസിഡന്റായി സ്ഥാനമേറ്റു.

Kannadiparamba online news

ഇരിക്കൂര്‍ : യുഡിഎഫിന്റെ പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിയായിട്ടാണ് മത്സരിച്ചത്. മുസ്ലിം ലീഗ് പാര്‍ട്ടിയുടെ നിര്‍ദ്ദേശാനുസരണം ടി സി നസിയത്ത് ടീച്ചര്‍ രാജിവച്ച ഒഴിവിലേക്കാണ് പുതിയ പ്രസിഡന്റ് വന്നത് .

തിരഞ്ഞെടുപ്പ് ബുധനാഴ്ച ഗ്രാമപഞ്ചായത്ത് ടി സി ഇബ്രാഹിം സ്മാരക കോണ്‍ഫറന്‍സ്
ഹാളില്‍ നടന്നു.
പ്രസിഡന്റ് പദവിയില്‍ ഫാത്തിമക്ക് ഇത് രണ്ടാമൂഴമാണ് . 2005 മുതല്‍ 2019 വരെ ഫാത്തിമ പഞ്ചായത്തില്‍ അംഗമാണ്. 2010 ല്‍ ടി പി ഫാത്തിമ ഇരിക്കൂറിന്റെ പ്രഥമ വനിതാ പ്രസിഡന്റായിരുന്നു.
വനിതാലീഗ് ഇരിക്കൂര്‍ മണ്ഡലം പ്രസിഡണ്ട് , കേരള ലോക്കല്‍ ഗവ: മെംബേര്‍സ് ലീഗ് കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡണ്ട് എന്നീ സ്ഥാനങ്ങള്‍ വഹിക്കുന്നുണ്ട് . 12-ാം വാര്‍ഡ് മെംബര്‍ കെ കവിതയായിരുന്നു എതിര്‍ സ്ഥാനാര്‍ത്ഥി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
Leave a comment
error: Content is protected !!