കണ്ണൂർ: ദേശീയ മനുഷ്യാവകാശ സംഘടനയുടെ കണ്ണൂർ ജില്ലാ സമ്മേളനം അഡ്വ. ടി.ഒ. മോഹനൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അനൂപ് തവര അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ സംഘടനയുടെ പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്താൻ തീരുമാനിച്ചു.
ജനറൽ സെക്രട്ടറി കെ.കെ. ഗംഗാധരൻ പ്രവർത്തന റിപ്പോർട്ടും, ട്രഷറർ പി.കെ. ലളിത വരവുചെലവ് കണക്കും അവതരിപ്പിച്ചു. നാഷണൽ ചെയർമാൻ ഡോ. അഡ്വ. പ്രകാശ് പി. തോമസ് മുഖ്യപ്രഭാഷണം നടത്തി. സംഘടനാ കാര്യങ്ങൾ സംസ്ഥാന പ്രസിഡന്റ് ശശികുമാർ കാളികാവ് വിശദീകരിച്ചു. മാളുകൾക്കും വൻകിട വ്യാപാര സ്ഥാപനങ്ങൾക്കും കെട്ടിട പെർമിറ്റ് നൽകുമ്പോൾ പാർക്കിംഗ് സൗകര്യം ഉറപ്പാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
പുതിയ ഭാരവാഹികൾ:
പ്രസിഡന്റ്: കെ.കെ. ഗംഗാധരൻ
വൈസ് പ്രസിഡന്റ്മാർ: പി.പി. ദേവരാജൻ, പി. റഹിം
ജനറൽ സെക്രട്ടറി: ഇ.കെ.സി. റാജ്
സെക്രട്ടറിമാർ: റോജിത് രവീന്ദ്രൻ, നജ്മ ഹസീം
ട്രഷറർ: ആർ. രമേശൻ
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

