തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയതായി അധികാരമേറ്റ വി.ഡി. സതീശൻ സർക്കാരിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗം ഇന്ന് നടക്കും. രാവിലെ ഒമ്പത് മണിക്ക് ഗവർണർ സഭയെ അഭിസംബോധന ചെയ്ത് സംസാരിക്കും. തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ യു.ഡി.എഫ് പ്രഖ്യാപിച്ച ക്ഷേമപദ്ധതികളും ഗ്യാരന്റികളും മുൻനിർത്തിയാകും ഗവർണറുടെ പ്രസംഗം. രാവിലെ 8.55-ഓടെ നിയമസഭയിലെത്തുന്ന ഗവർണറെ മുഖ്യമന്ത്രി വി.ഡി. സതീശനും പാർലമെന്ററി കാര്യ മന്ത്രി സണ്ണി ജോസഫും ചേർന്ന് സ്വീകരിക്കും.
ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെ.എസ്.ആർ.ടി.സി ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം നയപ്രഖ്യാപനത്തിൽ ഉണ്ടാകുമെന്നാണ് വിവരം. കൂടാതെ ക്ഷേമപെൻഷൻ 3000 രൂപയാക്കി വർദ്ധിപ്പിക്കൽ, വയോജന വകുപ്പ് രൂപീകരണം തുടങ്ങിയ നിർണായക പ്രഖ്യാപനങ്ങൾക്കും ഇതിൽ ഊന്നൽ നൽകും. റദ്ദാക്കിയ സിൽവർ ലൈൻ പദ്ധതിക്ക് പകരം പുതിയ പദ്ധതികൾ വരുമോ എന്നതും നയപ്രഖ്യാപനത്തിൽ കേന്ദ്ര സർക്കാരിനെതിരെയുള്ള വിമർശനങ്ങൾ ഉണ്ടാകുമോ എന്നതും രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നു. ദേശീയപാത വികസനം പൂർത്തിയാക്കൽ, വിഴിഞ്ഞം പദ്ധതിയുടെ തുടർപ്രവർത്തനങ്ങൾ, സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തൽ എന്നിവയും നയപ്രഖ്യാപനത്തിന്റെ ഭാഗമാകും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

