പിണറായി വിജയനെതിരായ ഇ.ഡി നീക്കം: കണ്ണൂരിൽ ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ പ്രതിഷേധം

Kannadiparamba online news
Screenshot

കണ്ണൂർ: സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനെ വേട്ടയാടാനുള്ള എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) നീക്കത്തിൽ പ്രതിഷേധിച്ച് കണ്ണൂരിൽ ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ വൻ പ്രതിഷേധ പ്രകടനം നടന്നു.

ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ കാൽടെക്സിൽ നിന്ന് ആരംഭിച്ച് പഴയ ബസ് സ്റ്റാൻഡിൽ സമാപിച്ച പ്രകടനം സി.പി.എം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റിയംഗം പി.എം. അഖിൽ അധ്യക്ഷത വഹിച്ചു. ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി സരിൻ ശശി, എം. ശ്രീരാമൻ, ഷിബിൻ കാനായി, വൈഷ്ണവ് മഹേന്ദ്രൻ, പി. അഖിൽ എന്നിവർ സംസാരിച്ചു.

ഇതേ വിഷയത്തിൽ എസ്.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലും കണ്ണൂരിൽ പ്രതിഷേധം ഇരമ്പി. കണ്ണൂർ തളാപ്പിൽ നിന്നാരംഭിച്ച വിദ്യാർത്ഥികളുടെ പ്രകടനം കാൽടെക്സിൽ സമാപിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ടി.പി. അഖില, ജില്ലാ സെക്രട്ടറി ജോയൽ തോമസ് എന്നിവർ പ്രതിഷേധക്കാരെ അഭിസംബോധന ചെയ്തു സംസാരിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!