18 ലക്ഷം രൂപയുടെ ഫോണുകളും 40000 രൂപയും കവർന്നു

Kannadiparamba online news

ഇരിട്ടി: മൊബൈൽ ഷോപ്പ് കുത്തി തുറന്ന് 18 ലക്ഷം രൂപവില വരുന്ന 47 മൊബൈൽ ഫോണുകളും മേശയിൽ സൂക്ഷിച്ചിരുന്ന 40000 രൂപയും കവർന്നുവെന്ന പരാതിയിൽ പോലീസ് കേസെടുത്തു കീഴൂർ പയഞ്ചേരി മുക്കിലെ എം 2 എച്ച് ആർക്കേഡിൽ പ്രവർത്തിക്കുന്ന ഇ-പ്ലാനറ്റ് എന്ന ഇലക് ട്രോണിക്ക് സ്ഥാപനത്തിലാണ് കവർച്ച നടന്നത്. ഉടമകരിക്കോട്ടക്കരി കുട്ടിമാക്കൽ ഹൗസിലെ ശ്യാംകുമാറിൻ്റെ പരാതിയിൽ കേസെടുത്ത പോലീസ് ഫോറൻസിക് വിദഗ്ദരുടെയും ഡോഗ് സ്‌ക്വാഡിൻ്റെയും സഹായത്തോടെ അന്വേഷണം തുടങ്ങി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!