എടക്കാട് :തോട്ടട ഗവ. ടെക്നിക്കൽ ഹൈസ്കൂളിലെ ഓഡിറ്റോറിയത്തിൽ സൂക്ഷിച്ചതായ 45,000 രൂപ വിലവരുന്ന ഇരുമ്പിൻ്റെ ഗേറ്റും ചെസ്റ്റും മോഷ്ടിച്ച നിരവധി കേസിലെ പ്രതി പിടിയിൽ മുഴപ്പിലങ്ങാട് പാച്ചക്കരയിലെ നബീസാസിൽ കെ.സി. മുഹമ്മദ് റിഷാനെ (30) യാണ് എസ് ഐ ഖലീൽ മാണിക്കുന്നുമേൽ അറസ്റ്റു ചെയ്തത്.
സ്‌കൂൾ സൂപ്രണ്ട് ടി.കെ. മനോജിന്റെ പരാതിയിലാണ് എടക്കാട്പോലീസ് കേസെടുത്തിരുന്നത്. ഈ മാസം 17 ന് രാത്രി 10 മണിക്കും 18 ന് വൈകുന്നേരം 4 മണിക്കുമിടയിലാണ് സംഭവം. പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണത്തിനിടെയാണ് മോഷ്ടാവിനെ പോലീസ് അറസ്റ്റു ചെയ്തത്. അതിനിടെ കസ്റ്റഡിയിൽ നിന്നും ചാടിപ്പോകാനും പ്രതി ശ്രമം നടത്തി. ശുചിമുറിയിൽ പോകണമെന്ന് പറഞ്ഞ് പോലീസ് കസ്റ്റഡിയിൽ ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പോലീസ് പിന്തുടർന്ന് പിടികൂടി. തലശേരിയിൽ യുവതിയുടെ മാല പൊട്ടിച്ച കേസിലും ഇയാൾ പ്രതിയാണ്. അറസ്റ്റു ചെയ്തു കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റു ചെയ്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

