ചെക്കിക്കുളത്ത് വീടിന് മുകളിൽ സ്ഫോടകവസ്തു കണ്ടെത്തി

Kannadiparamba online news
Screenshot

ചെക്കിക്കുളം: ചെക്കിക്കുളം കൊട്ടുങ്ങലിൽ വീടിന് മുകളിൽ സ്ഫോടകവസ്തു കണ്ടെത്തിയത് പ്രദേശത്ത് പരിഭ്രാന്തി പരത്തി. വിൽപ്പനനികുതി ഉദ്യോഗസ്ഥൻ കെ.വി. രാജേന്ദ്രന്റെ ഇരുനില വീടിന്റെ മുകളിലാണ് പൊട്ടാത്ത നിലയിൽ സ്ഫോടകവസ്തു കണ്ടെത്തിയത്.

വീട് ശുചീകരിക്കുന്നതിനായി മുകളിൽ കയറിയപ്പോഴാണ് ഇത് ശ്രദ്ധയിൽപ്പെട്ടത്. ഉടൻതന്നെ പോലീസിനെ വിവരമറിയിച്ചു. മയ്യിൽ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കണ്ണൂരിൽ നിന്നുള്ള ഫോറൻസിക് വിഭാഗത്തെ വിവരമറിയിച്ചിട്ടുണ്ടെന്നും വിദഗ്ധ പരിശോധനയ്ക്ക് ശേഷം മാത്രമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ എന്നും ചെക്കിക്കുളം ഷാജി പറഞ്ഞു. മയ്യിൽ പോലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!