ഇരിക്കൂർ:ഇരിക്കൂറിൽ ചെങ്കൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു ബൈക്ക് യാത്രികൻ ബ്ലാത്തൂരിലെ യദു(26) ആണ് മരിച്ചത്. ഗുരുതമായി പരിക്കേറ്റ സഹയാത്രികനായിരുന്ന യദുവിൻ്റെ സുഹൃത്തിനെ കണ്ണൂരിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പി ച്ചു ഇന്ന് രാവിലെ 9.30 മണിയോടെ ഇരിക്കൂർ സിദ്ധിഖ് നഗറിന് സമീപത്തായിരുന്നുഅപകടം ചെങ്കല്ലുമായി പോകുകയായിരുന്ന ലോറി ബൈക്കിലിടിച്ചാണ് അപകടം മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്കുമാറ്റി. വിവരമറിഞ്ഞ് ഇരിക്കൂർ പോലീസ് സ്ഥലത്തെത്തി വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

