കണ്ണൂർ/പാമ്പുരുത്തി: വിശ്വാസികൾ കാത്തിരിക്കുന്ന ചരിത്രപ്രസിദ്ധമായ പാമ്പുരുത്തി പള്ളി നേർച്ച ഉറൂസിന് ഇന്ന് (ഏപ്രിൽ 17) തുടക്കമാകും. 17, 18, 19 (വെള്ളി, ശനി, ഞായർ) തീയതികളിലായി മൂന്ന് ദിവസങ്ങളിലാണ് വിപുലമായ പരിപാടികൾ പാമ്പുരുത്തി മഹല്ലിൽ നടക്കുന്നത്.
ഇന്ന് ജുമാ നിസ്കാരാനന്തരം നടക്കുന്ന കൂട്ടു പ്രാർത്ഥനക്കും പതാക ഉയർത്തലിനും പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ നേതൃത്വം നൽകും. രാത്രി എട്ടുമണിക്ക് പാമ്പുരുത്തി എസ്.കെ.എസ്.ബി.വി മദ്രസ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന ദഫ് പ്രദർശനം നടക്കും. തുടർന്ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ മഹല്ല് പ്രസിഡണ്ട് അമീർ ദാരിമി അധ്യക്ഷത വഹിക്കും. ഖത്തീബ് ഹാഫിള് ജിനാൻ ബാഖവി ഉദ്ഘാടനം നിർവഹിക്കുന്ന ചടങ്ങിൽ മുഹമ്മദലി ദാരിമി ശ്രീകണ്ഠപുരം മുഖ്യപ്രഭാഷണം നടത്തും.
രണ്ടാം ദിവസമായ ശനിയാഴ്ച രാത്രി 8.30-ന് കടാച്ചിറ ദുൽഫുകാർ കലാസംഘം അവതരിപ്പിക്കുന്ന ദഫ് മുട്ട്, ദഫ് കളി, അറബനമുട്ട് എന്നിവയും കൂത്തുപറമ്പ് അൽ അമീൻ കലാസംഘത്തിന്റെ വിവിധ പരിപാടികളും അരങ്ങേറും.
ഉറൂസിന്റെ സമാപന ദിവസമായ ഞായറാഴ്ച രാവിലെ 11.30-ന് മൗലീദ് സദസ്സും തുടർന്ന് അന്നദാനവും നടക്കും. രാത്രി 8 മണിക്ക് സയ്യിദ് അലി ഹാഷിം ബാ അലവി തങ്ങൾ അനുഗ്രഹ പ്രഭാഷണം നടത്തും. തുടർന്ന് 2025-2026 സമസ്ത പൊതുപരീക്ഷയിൽ ടോപ്പ് പ്ലസ് നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്ന ചടങ്ങും സുഹൈൽ കൂരാട് ക്വാജാ ഹുസൈൻ ടീം അവതരിപ്പിക്കുന്ന ‘ഇശ്ഖ് മജ്ലിസ്’ ആത്മീയ സദസ്സും അരങ്ങേറും. ബഷീർ ഫൈസി മാണിയൂരിന്റെ നേതൃത്വത്തിൽ നടക്കുന്ന സമാപന കൂട്ടു പ്രാർത്ഥനയോടെയാണ് ഈ വർഷത്തെ ഉറൂസ് സമാപിക്കുക.
സൗജന്യ ബോട്ട് സർവീസ്:
ഉറൂസിനെത്തുന്ന വിശ്വാസികൾക്കായി ഗതാഗത സൗകര്യവും കമ്മിറ്റി ഒരുക്കിയിട്ടുണ്ട്. മാങ്കടവ്, പാപ്പിനിശ്ശേരി ഭാഗത്ത് നിന്ന് വരുന്നവർക്ക് മാങ്കടവ് ബോട്ട് ജെട്ടിയിൽ നിന്നും പാമ്പുരുത്തി ബോട്ട് ജെട്ടിയിലേക്ക് സൗജന്യ ബോട്ട് സർവീസ് ലഭ്യമായിരിക്കുമെന്ന് പാമ്പുരുത്തി മുസ്ലിം ജമാഅത്ത് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

