യൂട്യൂബ് നോക്കി, സ്റ്റീൽ പാത്രത്തിനടിയിൽ വെച്ച് പടക്കം പൊട്ടിച്ചു, പാത്രം പൊട്ടിത്തെറിച്ച് 16കാരന് ദാരുണാന്ത്യം

Kannadiparamba online news
Screenshot

കൊയിലാണ്ടി: വിഷു ആഘോഷങ്ങൾക്കിടെ പടക്കം പൊട്ടിത്തെറിച്ച് പതിനാറുകാരന് ദാരുണാന്ത്യം. കോഴിക്കോട് കൊയിലാണ്ടി സ്വദേശിയായ അദ്വൈത് ആണ് മരിച്ചത്. വീടിനോട് ചേർന്നുള്ള ​​ഗ്രൗണ്ടിൽ വെച്ച് കൂ‌ട്ടുകാർക്കൊപ്പം പടക്കം പൊട്ടിക്കുന്നതിനിടെയാണ് നാടിനെ നടുക്കിയ അപകടം സംഭവിച്ചത്. പത്താം ക്ലാസ് പരീക്ഷ എഴുതി ഫലം കാത്തിരിക്കുകയായിരുന്നു അദ്വൈത്.

യൂട്യൂബ് നോക്കി പരീക്ഷണം നടത്തിയതാണ് വലിയ ദുരന്തത്തിൽ കലാശിച്ചത്. സ്റ്റീൽ പാത്രത്തിന് അകത്ത് ഗുണ്ട് വെച്ച് പൊട്ടിക്കുകയായിരുന്നു. ഇതിനിടെ സ്റ്റീൽ പാത്രം വൻ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയും, പാത്രത്തിന്റെ ഭാഗങ്ങൾ കുട്ടിയുടെ ശരീരത്തിൽ തുളച്ചുകയറുകയുമായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. നെഞ്ചിലേറ്റ പരുക്കാണ് മരണകാരണം….

ഉ‌ടനെ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിലെത്തുന്നതിന് മുമ്പ് തന്നെ മരണം സംഭവിച്ചുവെന്ന് ഡോക്ടർമാർ വ്യക്തമാക്കി. അദ്വൈതിനൊപ്പം ഉണ്ടായിരുന്ന മറ്റൊരു കുട്ടിക്കും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. ചെറിയ പരിക്കുകളേറ്റ ഈ കുട്ടിയെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്വൈതിന്റെ മൃതദേഹം നിലവിൽ കൊയിലാണ്ടി താലൂക്ക് ആശുപത്രി മോർച്ചറിയിലാണുള്ളത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!