തളിപ്പറമ്പിൽ ഗോഡൗണിന് തീപിടിച്ചു; നാട്ടുകാരുടെയും വ്യാപാരികളുടെയും സമയോചിത ഇടപെടൽ വൻ ദുരന്തം ഒഴിവാക്കി

Kannadiparamba online news
Screenshot

തളിപ്പറമ്പ്: നഗരത്തിൽ മെയിൻ റോഡിലെ ഗോഡൗണിന് തീപിടിച്ചു. വ്യാപാരികളുടെയും നാട്ടുകാരുടെയും സന്ദർഭോചിതമായ ഇടപെടൽ കാരണം വൻ ദുരന്തമാണ് ഒഴിവായത്. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം.

മെയിൻ റോഡിൽ പ്രവർത്തിക്കുന്ന റഷീദിന്റെ കൂൾബാറിന് മുകളിലെ ഗോഡൗണിന്റെ മച്ചിലാണ് തീപിടിച്ചത്. തീയും പുകയും വരുന്നത് കണ്ടതോടെ സമീപത്തുണ്ടായിരുന്ന നാട്ടുകാരും വ്യാപാരികളും യൂത്ത്‌ലീഗ് വൈറ്റ്ഗാർഡ് പ്രവർത്തകരും ഓടിയെത്തി. തുടർന്ന് സാഹസികമായി മുകളിലേക്ക് കയറിയാണ് ഇവർ തീ നിയന്ത്രണവിധേയമാക്കിയത്.

തളിപ്പറമ്പ് അഗ്നിശമനസേനയെ വിവരമറിയിച്ചുവെങ്കിലും പാടിക്കുന്നിൽ പ്ലൈവുഡ് ഫാക്ടറിയിലുണ്ടായ തീപിടുത്തം അണയ്ക്കാൻ പോയതിനാൽ ഇവിടെ വാഹനമുണ്ടായിരുന്നില്ല. ഉടൻ തന്നെ പയ്യന്നൂർ ഫയർഫോഴ്സിനെ ബന്ധപ്പെട്ട് തളിപ്പറമ്പിലേക്ക് എത്താൻ നിർദ്ദേശം നൽകിയെങ്കിലും, അതിന് മുൻപ് തന്നെ നാട്ടുകാർ തീയണച്ചതിനാൽ പയ്യന്നൂരിൽ നിന്ന് പുറപ്പെട്ട വാഹനം തിരികെ പോകുകയായിരുന്നു.

തളിപ്പറമ്പ് മർച്ചന്റ്‌സ് അസോസിയേഷൻ ജനറൽ സെക്രട്ടറി വി. താജുദ്ദീൻ, ട്രഷറർ ടി. ജയരാജ്, ആൽഫ മുസ്തഫ, ഷൗക്കത്ത്, ലുഖ്മാൻ, വാഹിദ്, സി.ടി. അഷറഫ് എന്നിവരും തീയണക്കാൻ നേതൃത്വം നൽകിക്കൊണ്ട് സ്ഥലത്തെത്തിയിരുന്നു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!