കൈയിൽ വോട്ടർ സ്ലിപ്പ്…മുഖത്ത് ചെറു പുഞ്ചിരി…90 വയസിലും വോട്ട് ചെയ്യാനുള്ള പി നാരായണി എന്ന നാരായണി അമ്മയുടെ ആവേശത്തിന് ഒട്ടും കുറവില്ല.
അഴീക്കോട് നിയോജകമണ്ഡലത്തിലെ രാമതെരു വോയ്‌സ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലാണ് രാമതെരു നിവാസിയായ നാരായണി അമ്മ വോട്ടിടാൻ എത്തിയത്.
ബന്ധുക്കളുടെ സഹായത്തോടെ പോളിംഗ് കേന്ദ്രത്തിലെത്തിയ അവർ, തന്റെ വോട്ടവകാശം വിനിയോഗിക്കേണ്ടത് കടമയാണെന്ന ഉറച്ചു പറഞ്ഞു. “ഒരു വയ്യായ്കയിലും ഞാൻ വോട്ട് ചെയ്യാതിരുന്നിട്ടില്ല,” കുസൃതി ചിരിക്കിടയിൽ അവർ കൂട്ടിച്ചേർത്തു.
പ്രായത്തിന്റെ ബുദ്ധിമുട്ടുകൾ മാറ്റിവെച്ച് വോട്ട് ചെയ്യാൻ എത്തിയ നാരായണിയമ്മ, സമ്മതിദാന അവകാശം വിനിയോഗിക്കാൻ മടിക്കുന്നവർക്കും കന്നി വോട്ടർമാർക്കും നൽകുന്നത് വലിയൊരു സന്ദേശമാണ്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

