ചരിത്രവിജയം സമ്മാനിക്കാനുറച്ച് അഴീക്കോട്; പ്രചാരണത്തിന്റെ അവസാന ലാപ്പിൽ ആവേശത്തിരയിളക്കി കെ.വി. സുമേഷ്

Kannadiparamba online news

അഴീക്കോട്: തിരഞ്ഞെടുപ്പ് പ്രചാരണം അന്തിമഘട്ടത്തിൽ എത്തിനിൽക്കെ അഴീക്കോട് മണ്ഡലത്തിൽ ആവേശം അലകടലാവുകയാണ്. വികസനം മാത്രം ചർച്ചാവിഷയമായ തിരഞ്ഞെടുപ്പിൽ കേവല വിജയത്തിനപ്പുറം എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.വി. സുമേഷിന് ചരിത്രഭൂരിപക്ഷം സമ്മാനിക്കാൻ ഒരുങ്ങുകയാണ് മണ്ഡലം. അവസാന റൗണ്ടിൽ വോട്ടർമാരെ നേരിൽക്കണ്ട് വോട്ടുറപ്പിച്ച് മുന്നേറുകയാണ് സ്ഥാനാർത്ഥി.

ഞായറാഴ്ച രാവിലെ വളപട്ടണത്ത് നിന്നാണ് പര്യടനം ആരംഭിച്ചത്. ഗ്രീൻ ഫീൽഡ് ടർഫ്, മന്നപറമ്പ്, നിത്യാനന്ദ സ്കൂൾ ഗ്രൗണ്ട്, വളപട്ടണം സ്കൂൾ ഗ്രൗണ്ട്, കണ്ണാടിപറമ്പ്, മാതോടം, മാലോട്, പുല്ലൂപ്പി, നാറാത്ത് എന്നിവിടങ്ങളിലെത്തി സ്ഥാനാർത്ഥി വോട്ടഭ്യർത്ഥിച്ചു. എൽ.വി. മുഹമ്മദ്, എ.എൻ. സലീം, കെ.വി. ഷക്കീൽ എന്നിവർ അദ്ദേഹത്തിനൊപ്പമുണ്ടായി.

തുടർന്ന് ചാൽ ശ്രീനാരായണ വായനശാല, ചാൽബീച്ച് ജംഗ്ഷൻ, ടിയാൻ ക്ലബ് പരിസരം, ഭഗത് സിങ് നഗർ, മൂസാൻപീടിക, കാവുംചാൽ, വളപട്ടണം ടാക്സി സ്റ്റാൻഡ്, കളരിവാതുക്കൽ കാരാട്ട് കുളം, അരയാലമുക്ക്, കല്ലൂരി, അരോളി, പുലക്രവയൽ, ബി.ടി.ആർ വായനശാല, തുരുത്തികൊവ്വാൽ, തുരുത്തി, നരയൻകുളം, റെയിൽവെ ഗേറ്റ്, പുത്തലത്ത് വായനശാല, ആനവളപ്പ്, മുണ്ടയാട്ട് കോട്ടം, പൊടിക്കുളം എന്നിവിടങ്ങളിലെ പര്യടനത്തിന് ശേഷം പുതിയകാവിലാണ് സമാപനം കുറിച്ചത്.

വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ ടി.വി. രാജേഷ്, കെ. മോഹിനി, കാടൻ ബാലകൃഷ്ണൻ, കപ്പള്ളി ശശിധരൻ, പി. രമേശ് ബാബു, പി. ചന്ദ്രൻ, കെ. നാരായണൻ, അബ്ദുൾ നിസാർ വായിപറമ്പ്, ബിജോയ് പണ്ണേരി തുടങ്ങിയ നേതാക്കൾ സംസാരിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!