തളിപ്പറമ്പ്. പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ വയോധികന് വിവിധ വകുപ്പുകൾ പ്രകാരം 90 വർഷം തടവും 1.25 ലക്ഷം രൂപ പിഴയും തളിപ്പറമ്പ് അതിവേഗപോക്സോ കോടതി ശിക്ഷ വിധിച്ചു.പരിയാരം എമ്പേറ്റിലെ സി.ഭാസ്കരനെ ( 62 ) യാണ് പോക്സോ കോടതി ശിക്ഷിച്ചത്.ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ ആൺ കുട്ടിയെ 2017 മുതൽ 2020 വരെയുള്ള കാലയളവിലാണ് പ്രതി ലൈംഗീക അതിക്രമത്തിന് ഇരയാക്കിയത്.അന്നത്തെ പരിയാരം സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ കെ.വി.ബാബുവാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യുഷന് വേണ്ടി അഡ്വ. ഷെറിമോൾ ജോസ് ഹാജരായി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

