കൊളച്ചേരിയിൽ ബി.ജെ.പി പ്രചാരണ ബോർഡുകൾ നശിപ്പിച്ചു; പ്രതിഷേധ യോഗം ചേർന്ന് പരാതി നൽകി

Kannadiparamba online news
Screenshot

കൊളച്ചേരി: കൊളച്ചേരി പഞ്ചായത്തിലെ വിവിധയിടങ്ങളിൽ ബി.ജെ.പിയുടെ പ്രചാരണ ബോർഡുകൾ സാമൂഹ്യ വിരുദ്ധർ വ്യാപകമായി നശിപ്പിച്ചു. പാട്ടയം, കൊളച്ചേരി പറമ്പ്, ആലുംകുണ്ട് മുത്തപ്പൻ ക്ഷേത്ര പരിസരം എന്നിവിടങ്ങളിലെ ബോർഡുകളാണ് നശിപ്പിക്കപ്പെട്ടത്.

സംഭവത്തെ ബി.ജെ.പി കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റി ശക്തമായ ഭാഷയിൽ അപലപിച്ചു. തുടർന്ന് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഇ.പി. ഗോപാലകൃഷ്ണന്റെ അധ്യക്ഷതയിൽ പ്രതിഷേധ യോഗം ചേർന്നു. യോഗത്തിൽ ദേവരാജൻ പി.വി, വേണുഗോപാൽ പി.വി എന്നിവർ പ്രസംഗിച്ചു.

പിന്നീട് ഇ.പി. ഗോപാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി പ്രതിനിധിസംഘം മയ്യിൽ പോലീസ് സ്റ്റേഷനിൽ എത്തി അധികൃതരുമായി സംസാരിക്കുകയും രേഖാമൂലം പരാതി നൽകുകയും ചെയ്തു. സമാധാനം നിലനിൽക്കുന്ന ഈ പ്രദേശങ്ങളിൽ മനപ്പൂർവ്വം കലാപാന്തരീക്ഷം സൃഷ്ടിക്കാൻ ശ്രമിക്കുന്ന സാമൂഹ്യ വിരുദ്ധരെ കസ്റ്റഡിയിലെടുത്ത് കർശന നടപടി സ്വീകരിക്കുമെന്ന് പോലീസ് അധികൃതർ ഉറപ്പുനൽകിയതായി നേതാക്കൾ അറിയിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!