അഴീക്കോട്: അഴീക്കോട് നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. കരീം ചേലേരിയുടെ പള്ളിക്കൽ പഞ്ചായത്തിലെ രണ്ടാംഘട്ട തിരഞ്ഞെടുപ്പ് പര്യടനം നാളെ (ഏപ്രിൽ 2, വ്യാഴാഴ്ച) നടക്കും. വൈകീട്ട് 3 മണിക്ക് പള്ളിയാമൂലയിൽ വെച്ച് മുസ്ലിം യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ഷജീർ ഇക്ബാൽ പര്യടനം ഉദ്ഘാടനം ചെയ്യും.
പള്ളിയാമൂലയിൽ നിന്നാരംഭിക്കുന്ന പര്യടനം മണൽ കോൺഗ്രസ് ഓഫീസ് പരിസരം, താളിമുക്ക്, മുല്ലങ്കണ്ടി പാലം, പഞ്ഞിക്കയിൽ, കോറോത്ത് ജങ്ഷൻ, എരിഞ്ഞാറ്റുവയൽ എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം ചാലാട്ട് തടത്തുവയലിൽ സമാപിക്കും.
രാത്രി ചാലാട്ട് തടത്തുവയലിൽ നടക്കുന്ന ഉജ്ജ്വലമായ സമാപന സമ്മേളനത്തിൽ കർണാടക ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സമീർ അഹമ്മദ് ഖാൻ, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ കെ. പ്രമോദ് അറിയിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

