അഴീക്കോട് എൽ.ഡി.എഫ് സ്ഥാനാർത്ഥിയുടെ പ്രചരണ ബോർഡുകൾ വ്യാപകമായി നശിപ്പിച്ചു; നേതാക്കൾ സ്ഥലം സന്ദർശിച്ചു

Kannadiparamba online news
Screenshot

അഴീക്കോട്: അഴീക്കോട് നിയോജക മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.വി. സുമേഷിന്റെ തിരഞ്ഞെടുപ്പ് പ്രചരണ ബോർഡുകൾ വ്യാപകമായി നശിപ്പിച്ച നിലയിൽ കണ്ടെത്തി. അഴീക്കോട് വെള്ളുവപ്പാറയിൽ അഞ്ചും മൂന്നുനിരത്തിൽ രണ്ടും ഉൾപ്പെടെ ഏഴ് ഫ്ലക്സ് ബോർഡുകളാണ് നശിപ്പിച്ചത്.

സംഭവത്തിൽ എൽ.ഡി.എഫ് അഴീക്കോട് മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി പരാതി നൽകി. വെള്ളുവപ്പാറയിൽ പ്രചരണ ബോർഡുകൾ നശിപ്പിച്ച വിവരമറിഞ്ഞ് സി.പി.ഐ.(എം) കേന്ദ്ര കമ്മിറ്റിയംഗം ഇ.പി. ജയരാജൻ, സംസ്ഥാന കമ്മിറ്റിയംഗം ടി.വി. രാജേഷ് എന്നിവർ സംഭവസ്ഥലം നേരിട്ട് സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!