കണ്ണൂർ: ജില്ലയിലെ ഐക്യ ജനാധിപത്യ മുന്നണി (യു.ഡി.എഫ്) സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകരാൻ മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി നാളെ (ബുധനാഴ്ച) കണ്ണൂരിലെത്തും. ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ നടക്കുന്ന തിരഞ്ഞെടുപ്പ് യോഗങ്ങളിൽ അദ്ദേഹം പ്രസംഗിക്കും.
നാളെ ഉച്ചകഴിഞ്ഞ് 3 മണിക്ക് കമ്പിലിൽ നടക്കുന്ന പൊതുയോഗത്തോടെയാണ് അദ്ദേഹത്തിന്റെ പര്യടനം ആരംഭിക്കുക. തുടർന്ന് 3.30-ന് കക്കാട്, 4 മണിക്ക് വാരം, വൈകുന്നേരം 5 മണിക്ക് കല്ലിക്കണ്ടി എന്നിവിടങ്ങളിൽ നടക്കുന്ന യു.ഡി.എഫ് തിരഞ്ഞെടുപ്പ് കൺവെൻഷനുകളിലും അദ്ദേഹം പങ്കെടുത്ത് സംസാരിക്കും. തിരഞ്ഞെടുപ്പ് പര്യടനം അവസാന ഘട്ടത്തിലേക്ക് അടുക്കവെ, മുതിർന്ന നേതാക്കളുടെ സന്ദർശനം യു.ഡി.എഫ് പ്രവർത്തകർക്ക് വലിയ ആവേശമാണ് നൽകുന്നത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

