കണ്ണാടിപ്പറമ്പ്: ഈ വർഷം ഹജ്ജ് കർമ്മത്തിന് പുറപ്പെടുന്നവർക്കായി കണ്ണാടിപ്പറമ്പ് ദാറുൽ ഹസനാത്ത് ഇസ്ലാമിക് കോംപ്ലക്സിന്റെ ആഭിമുഖ്യത്തിൽ പ്രത്യേക ഹജ്ജ് പഠന ക്ലാസ് സംഘടിപ്പിക്കുന്നു. അടുത്ത മാസം (ഏപ്രിൽ) 12-ന് ഞായറാഴ്ച രാവിലെ 10 മണിക്ക് ഹസനാത്ത് ക്യാമ്പസിലാണ് പരിപാടി നടക്കുക.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ഈ വർഷം ഹജ്ജിന് അവസരം ലഭിച്ചവർക്ക് ഈ പഠന ക്ലാസിൽ പങ്കെടുക്കാവുന്നതാണ്. പ്രമുഖ പണ്ഡിതൻ അബ്ദുസമദ് പൂക്കോട്ടൂർ ഹജ്ജ് ക്ലാസിന് നേതൃത്വം നൽകും. സയ്യിദ് അസ്ലം തങ്ങൾ അൽ മശ്ഹൂർ, സയ്യിദ് അലി ഹാശിം ബാഅലവി തങ്ങൾ, അബ്ദുറഹ്മാൻ കല്ലായി, മഹ്മൂദ് അള്ളാംകുളം തുടങ്ങിയ പ്രമുഖർ പരിപാടിയിൽ സംബന്ധിക്കും. ഹജ്ജ് തീർത്ഥാടകർ ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് ഭാരവാഹികൾ അറിയിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

