അഴീക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി അഴീക്കോട് മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.വി. സുമേഷിന്റെ പര്യടനം മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ സജീവമായി പുരോഗമിക്കുന്നു. ശനിയാഴ്ച നടന്ന പര്യടനത്തിൽ ചിറക്കൽ, പള്ളിക്കുന്ന്, തളാപ്പ് മേഖലകളിലെ വിവിധ കേന്ദ്രങ്ങളിൽ സ്ഥാനാർത്ഥി വോട്ടർമാരെ നേരിൽ കണ്ട് വോട്ടഭ്യർത്ഥിച്ചു.
ചിറക്കൽ വീവേഴ്സ്, മൂപ്പൻ കോളനി, പള്ളിക്കുന്നുമ്പ്രം താഴെ, പൊടിക്കുണ്ട് ലക്ഷംവീട് ഉന്നതി, പള്ളിക്കുന്ന് പാലം, കൊക്കേൻ പാറ ട്രാൻസ്ഫോർമർ, തളാപ്പ് സെന്റർ, കുന്നാവ്, എരിഞ്ഞാറ്റു വയൽ എന്നീ സ്വീകരണ കേന്ദ്രങ്ങളിലായിരുന്നു ഇന്നത്തെ പ്രധാന പര്യടനം നടന്നത്.
ഓരോ സ്വീകരണ കേന്ദ്രങ്ങളിലും തൊഴിലാളികൾ, യുവാക്കൾ, വയോജനങ്ങൾ, കുട്ടികൾ തുടങ്ങി സമൂഹത്തിന്റെ നാനാതുറകളിൽ നിന്നുള്ള നൂറുകണക്കിന് പേരാണ് സ്ഥാനാർത്ഥിയെ സ്വീകരിക്കാൻ എത്തിച്ചേർന്നത്. വിവിധ കേന്ദ്രങ്ങളിൽ നടന്ന സ്വീകരണ പരിപാടികളിൽ എൽ.ഡി.എഫ് നേതാക്കളായ ടി. സ്വപ്ന, എ. സുനിൽകുമാർ, ശ്രുതി പി., അഖിൽ പി. ബാബു എന്നിവർ സംസാരിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

